ദേശസേവിനി ഗ്രന്ഥശാല
Monday 18 August 2025 1:31 AM IST
തിരുവനന്തപുരം: പട്ടം ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാർ സാഹിത്യകാരൻ മടത്തറ സുഗതൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി മുട്ടട അജിത്, എസ്.കെ.സായുർദേവൻ,എം.എൽ.സരളാദേവി,കെ.തങ്കമണിഅമ്മ,പട്ടം അനിൽകുമാർ,പട്ടം കാവല്ലൂർകോണം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുച്ചപ്പുറം തങ്കപ്പൻ,പനച്ചമൂട് ലൈൻ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അസീർ മുഹമ്മദ്,ജോയിന്റ് സെക്രട്ടറി തുളസീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.