കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി
Monday 18 August 2025 1:32 AM IST
തിരുവനന്തപുരം: പാദവാർഷിക പരീക്ഷയുടെ പുതുക്കിയ ചോദ്യപേപ്പർ ഘടന കുട്ടികളിലെത്തിക്കാതെ പരീക്ഷ നടത്തിപ്പ് പ്രഹസനമാക്കിയെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആരോപിച്ചു.യോഗം സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ എൻ.രാജ്മോഹൻ,അനിൽ വെഞ്ഞാറമൂട്,ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ,ജില്ലാ ട്രഷറർ ബിജു ജോബായ്, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രിൻസ് നെയ്യാറ്റിൻകര,പ്രദീപ് നാരായൺ,ജി.ആർ.ജിനിൽ ജോസ്, ജെ.സജീന,ബിജു തോമസ്,റോബർട്ട് വാത്സകം,എസ്.ബിജു,ആർ.അനിൽരാജ്,ഷൈനി വർഗീസ്,ഐ.ശ്രീകല എന്നിവർ പങ്കെടുത്തു.