അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ.
Monday 18 August 2025 1:33 AM IST
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ സ്വാതന്ത്ര്യ ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം സി.എസ്.ആർ ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ,സീനിയർ പ്രൊജക്ട് ഓഫീസറായ വിനോദ്, പ്രൊജക്ട് ഓഫീസറായ ജോർജ് സെൻ എന്നിവർ മുഖ്യാതിഥികളായി. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ തയാറാക്കൽ, ഡിബേറ്റ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.