കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ്
Monday 18 August 2025 1:35 AM IST
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം യുദ്ധസ്‌മാരകത്തിൽ വച്ച് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഹോണററി ക്യാപ്റ്റൻ.ജെ.സുദർശനൻ (റിട്ട.)പാളയം യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.ജില്ലാ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഐ.പി.അതുൽ ദേശീയപതാക ഉയർത്തി.എം.ജയകുമാരൻ നായർ പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.