കർഷക ദിനം ആചരിച്ചു

Monday 18 August 2025 12:11 AM IST

തൃശൂർ: കിസാൻ ജനത (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം കാർഷിക കടാശ്വാസ കമ്മിഷൻ അംഗം ജോൺ കുട്ടി ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ജില്ലാ പ്രസിഡന്റ് നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കർഷകരായ പി.നാരായണൻകുട്ടി, വർഗീസ് കല്ലേലി പരിയാരം എന്നിവർക്ക് കർഷക രത്‌ന പുരസ്‌കാരം ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി.ജോഫി സമ്മാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, റഹീം പള്ളത്ത്, കെ.രഞ്ജിത്ത്, സി.ടി.ഡേവിസ്, കെ.എച്ച്.ഷക്കീല, എം.മോഹൻദാസ്, ജോസഫ് ആളുക്കാരൻ, ജോയ് അരിമ്പൂർ, ഷൈലജ ഷൈലൂസ്, ശ്യാമള വലപ്പാട്, ഡേവിസ് മാമ്പ്ര, ജോഷി ചെറുവാളൂർ, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.