ജൻ അധികാർ മാർച്ച് ഇന്ന്

Monday 18 August 2025 12:12 AM IST

തൃശൂർ: ബി.ജെ.പിക്കായി വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് ജൻ അധികാർ മാർച്ച് നടത്തും. വൈകീട്ട് മൂന്നിന് വടക്കെ സ്റ്റാൻഡിനടുത്തുള്ള ശക്തൻ തമ്പുരാൻ പാലസിൽ നിന്നും ആരംഭിക്കുന്ന റാലി സ്പീഡ് പോസ്റ്റ് ഓഫിസിന് സമീപം സമാപിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്, യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.ഫൈസൽ ബാബു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം.അമീർ തുടങ്ങിയവർ പങ്കെടുക്കും.