ഗ്രാമിക കലണ്ടർ പുറത്തിറങ്ങി

Monday 18 August 2025 12:29 AM IST

കുഴിക്കാട്ടുശ്ശേരി: ഗ്രാമികയുടെ ആഭിമുഖ്യത്തിൽ വട്ടെഴുത്ത് ലിപിയിൽ തയ്യാറാക്കിയ കൊല്ലവർഷം 1201ാം ആണ്ടിലെ മലയാളം കലണ്ടർ പ്രമുഖ സാഹിത്യകാരൻ അഷ്ടമൂർത്തി പ്രകാശനം ചെയ്തു. ചിത്രകാരി സ്മിജ വിജയൻ, നാടൻപാട്ട് കലാകാരി മിനി പ്രദീപ് കരിന്തലക്കൂട്ടം, ചലച്ചിത്ര, നാടക പ്രവർത്തകൻ ശ്യാം കാർഗോസ്, പരിസ്ഥിതി പ്രവർത്തകൻ എസ്.പി.രവി, ഗായിക സ്വാതി സുധീർ, ദളിത് ആക്ടിവിസ്റ്റ് പി.സി.മോഹനൻ എന്നിവർ കോപ്പികൾ ഏറ്റുവാങ്ങി. വനമിത്ര പുരസ്‌കാര ജേതാവ്

വി.കെ.ശ്രീധരൻ അദ്ധ്യക്ഷനായി. വടക്കേടത്ത് പത്മനാഭൻ, വി.ആർ.മനുപ്രസാദ് എന്നിവർ സംസാരിച്ചു. കലണ്ടറിൽ മലയാളം അക്കങ്ങൾക്കു പുറമെ റോമൻ–അറബിക് അക്കങ്ങളും പൊതുവർഷ (ഗ്രിഗോറിയൻ) തീയതികളും രേഖപ്പെടുത്തിയിട്ടുണ്ട്.