ഇൻഡോനേഷ്യയിൽ ഭൂചലനം

Monday 18 August 2025 7:29 AM IST

ജക്കാർത്ത: ഇൻഡോനേഷ്യയിലെ മദ്ധ്യ സുലവേസിയിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. 29 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ത്യൻ സമയം,ഇന്നലെ പുലർച്ചെ 4.08ന് പോസോ റീജൻസിയ്ക്ക് വടക്കുപടിഞ്ഞാറായി 18 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.