സാമന്തയും നാഗചൈതന്യയും വേർപിരിയില്ലായിരുന്നു; യഥാർത്ഥ കാരണം ശോഭിതയോ? സത്യാവസ്ഥ

Monday 18 August 2025 12:53 PM IST

വേർപിരിഞ്ഞ് വർഷങ്ങളായിട്ടും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയായിക്കൊണ്ടിരിക്കുന്ന താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. ഇവർ പിരിയാനുള്ള കാരണമാണ് ആരാധകർക്ക് അറിയേണ്ടത്. ഇവർ പിരിയാനുള്ള കാരണത്തേക്കുറിച്ച് റെഡിറ്റിൽ നടന്ന ചർച്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വേർപിരിയലിന്റെ കാരണമാകുന്ന നിരവധി സാഹചര്യത്തെക്കുറിച്ചാണ് ഓരോരുത്തരും പറയുന്നത്.

'ഫാമിലി മാൻ' എന്ന സീരീസിൽ സാമന്ത ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇതിനെയെല്ലാം ആരാധകർ പൂർണമായും തള്ളി. നാഗചൈതന്യയുടെ ഇപ്പോഴത്തെ ഭാര്യ ശോഭിത ധുലിപാല സാമന്തയേക്കാൾ കൂടുതൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നതാണ് ഇവർ കാരണമായി പറയുന്നത്.

സാമന്തയും നാഗചൈതന്യയും രണ്ട് സ്വഭാവക്കാരാണ്. ഇവരുടെ ഇഷ്‌ടങ്ങളും വേറെയാണ്. സാമന്തയ്‌ക്ക് എപ്പോഴും തന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് സംസാരിക്കാനും പോസ്റ്റുകളിടാനും ഏറെ ഇഷ്‌ടമായിരുന്നു. എന്നാൽ, നാഗചൈതന്യ സ്വകാര്യ ജീവിതമാണ് ആഗ്രഹിച്ചത്. ഇതേ സ്വഭാവക്കാരിയാണ് ശോഭിത. അതിനാൽ, കൂടുതൽ ചേർച്ച ഇവർ തമ്മിലാണെന്ന് ആരാധകർ പറയുന്നു. സിനിമാ കുടുംബത്തിൽ ജനിച്ച നാഗചൈതന്യ സാമന്തയേക്കാൾ ഇരട്ടി ധനികനാണ്. എന്നാൽ, കരിയറിൽ സാമന്തയായിരുന്നു മുന്നിൽ. ഇതും മറ്റൊരു കാരണമായി പറയുന്നു.

ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഭൂരിഭാഗംപേരും ശോഭിതയെ കുറ്റപ്പെടുത്തിയാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഒരിക്കൽപ്പോലും നടി പ്രതികരിച്ചിട്ടില്ല. ഇരുവരും പിരിയാനുള്ള കാരണം ശോഭിതയല്ല, ബന്ധം വേർപിരിഞ്ഞ ശേഷമാണ് നാഗചൈതന്യ ശോഭിതയുമായി അടുത്തതെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.