ഒറ്റ ചാർജിൽ 500 കിലോ മീറ്റർ റേഞ്ച്, രണ്ട് ലക്ഷം രൂപ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം: അമ്പരപ്പിക്കുന്ന ഓഫറുമായി ടാറ്റ

Monday 18 August 2025 2:21 PM IST

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് കേരളത്തിൽ പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്തംബർ 30 വരെ ബുക്കിംഗുകൾക്ക് മുൻഗണന ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് രണ്ടുലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വായ്പ സ്‌കീമുകളും ലഭ്യമാക്കും. ഇ.വി. കാറുടമകൾക്ക് ആക്‌സസറികൾ, എക്‌‌സ്റ്റൻഡഡ് വാറന്റി, എ.എം.സി, സർവീസ് റിപ്പയറുകൾ എന്നിവക്ക് ആറുമാസ ഫൈനാൻസിംഗും ഒരുക്കിയിട്ടുണ്ട്.

ക്യാഷ് ഓഫറുകൾ, എളുപ്പത്തിലുള്ള ഫിനാൻസിംഗ് ഓപ്ഷനുകൾ, മുൻഗണനാ ഡെലിവറികൾ എന്നിവ നൽകിയാണ് ഓണാഘോഷം ഒരുക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

നിലവിലെ ടാറ്റ. ഇ.വി. ഉപഭോക്താക്കൾക്ക് ഹാരിയർ ഇ.വി. വാങ്ങുമ്പോൾ ഒരുലക്ഷം രൂപയും കർവ് ഇ.വിക്ക് 50,000 രൂപയും ഇളവ് ലഭിക്കും. നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് ആനുകൂല്യമായാണ് ഓഫർ ക്രമീകരിച്ചിരിക്കുന്നത്.

ഓഫറുകൾ (രൂപയിൽ) ടിയാഗോക്കും ടിഗോറിനും നെക്‌സണിനും 60,000

ഹാരിയറിനും സഫാരിക്കും 75,000

ആൾട്രോസ് 1,00,000

പഞ്ച് 65,000

കർവ് 40,000

ടിയാഗോ ഇ.വി 1,00,000

നെക്‌സോൺ ഇ.വി. 1,00,000

കർവ് ഇ.വി. 2,00,000

പഞ്ച് ഇ.വി. 85,000

സേവനങ്ങൾ

62 നഗരങ്ങളിൽ 83 വർക്ക്‌ഷോപ്പുകളിലായി 1200 പാസഞ്ചർ വെഹിക്കിൾ ബേകൾ

സെൻട്രൽ ഡയഗ്‌നോസ്റ്റിക്‌സ് കമാൻഡ് സെന്റർ വഴി സാങ്കേതിക പിന്തുണ

കൊച്ചിയിൽ ഇ.വി. ബാറ്ററി റിപ്പയർ സെന്റർ

റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം

ഓൺസൈറ്റ് റിപ്പയർ സൗകര്യങ്ങൾ

ഉത്പന്നനിരയും ഓണക്കാല വില്പന സൗകര്യങ്ങളും ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ വൈകാരികബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവേക് ശ്രീവത്സ

ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്