ആശകൾ ആയിരം കൊച്ചിയിൽ ആരംഭിച്ചു, നായികയായി ഇഷാനി കൃഷ്ണ

Tuesday 19 August 2025 6:32 AM IST

നായികയായി ഇഷാനി കൃഷ്ണ

ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം കൊച്ചിയിൽ ആരംഭിച്ചു. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ഇഷാനി കൃഷ്ണ ആണ് കാളിദാസ് ജയറാമിന്റെ നായിക. ആശ ശരത്, സായ് കുമാർ, അജു വർഗീസ്, ബൈജുസന്തോഷ്, കൃഷ്ണ ശങ്കർ, സഞ്ജു ശിവറാം, ഉണ്ണി രാജ, ശങ്കർഇന്ദു ചൂഢൻ, നിഹാരിക, നന്ദൻ ഉണ്ണി, ഗോപൻ അടാട്ട്, ആനന്ദ് മന്മഥൻ, ഇഷാൻ ജിംഷാദ് തുടങ്ങിയവരാണ് മറ്രു താരങ്ങൾ

മമ്മൂട്ടി ചിത്രം വണ്ണിലൂടെയാണ് ഇഷാനി അഭിനയ രംഗത്ത് എത്തുന്നത്. വണ്ണിനുശേഷം ഇഷാനി അഭിനയിക്കുന്ന ചിത്രമാണ് ആശകൾ ആയിരം.അരവിന്ദ് രാജേന്ദ്രനും സംവിധായകൻ ജൂഡ് ആന്തണി ജോസഫും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും , ജൂഡ് ആ ന്തണി ജോസഫ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടറുമാണ്. ഛായാഗ്രഹണം : സ്വരൂപ് ഫിലിപ്പ്, പ്രോജക്ട് ഡിസൈനർ : ബാദുഷ എൻ.എം, എഡിറ്റർ : ഷഫീഖ് പി .വി, സംഗീതം : സനൽ ദേവ്, കലാസംവിധാനം : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി. സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി , പി .ആർ .ഒ : പ്രതീഷ് ശേഖർ, വാഴൂർ ജോസ്.