വെളിപ്പെടുത്തലുമായി പരാതിക്കാരി, നമ്പർ 18ന് എതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം
കൊച്ചി: തന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത ഫോർട്ടുകൊച്ചിയിലെ വിവാദ ഹോട്ടലായ നമ്പർ 18നെതിരെയുള്ള കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായി പരാതിക്കാരി രംഗത്ത്. വയനാട് സ്വദേശിനിയും ഫുഡ് വ്ലോഗറുമായ അന്ന ജോൺസണാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ രംഗത്തുവന്നത്.
താൻ വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. റിക്രൂട്ട്മെന്റ് ഏജൻസിക്ക് പണം നൽകിയിട്ടും പലർക്കും വിദേശത്തേയ്ക്ക് പോകാൻ സാധിച്ചില്ല. പ്രതികൾ സ്വന്തം കൈയിൽ നിന്ന് ഇവർക്കെല്ലാം നഷ്ടപ്പെട്ട തുക തിരികെ നൽകി തനിക്കെതിരെ കേസ് കൊടുപ്പിക്കുകയാണ്. കൊച്ചിയിൽ ഒരു പരിപാടിക്കായാണ് നമ്പർ 18 ഹോട്ടലിൽ താമസിച്ചത്. അന്ന് താൻ ക്യാമറയിൽ കുറെ വീഡിയോകൾ എടുത്തു. പിന്നീടാണ് ഇതിന്റെ ദൂഷ്യവശം തിരിച്ചറിഞ്ഞത്. ആദ്യം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ടു. പിന്നീടാണ് കൊച്ചിയിലെത്തി പരാതി നൽകിയത്. അന്ന് കാര്യക്ഷമമായ അന്വേഷണം നടന്നിരുന്നെങ്കിൽ മോഡലുകളായ ആൻസിയും അഞ്ജനയുമൊന്നും കാറപകടത്തിൽ മരണപ്പെടില്ലായിരുന്നെന്നും അന്ന ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹോട്ടലിലെ ലഹരി ഉപയോഗവും മറ്റും ഉൾപ്പെടുത്തി തെളിവുസഹിതം താൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. വർഷം നാല് കഴിഞ്ഞെങ്കിലും പ്രതികൾക്കെതിരെ അന്വേഷണം കാര്യമായി നടന്നില്ല. പകരം പ്രതികൾ തനിക്കെതിരെ തിരിയുകയാണുണ്ടായത്.
അന്ന ജോൺസൺ