സെന്ന ഹെഗ്ഡെ ചിത്രം അവിഹിതം

Tuesday 19 August 2025 6:00 AM IST

പ്രധാന വേഷത്തിൽ ഉണ്ണി രാജ, രഞ്ജിത്ത് കങ്കോൽ

ഇംഗ്ലീഷിലെ ആദ്യ 'A'ക്ഷരത്തെയും, 'A'ദാമിന്റെ 'A'പ്പിളിനേയും,

ലോകമെമ്പാടുമുള്ള 'A'വെറേജ് മലയാളികളുടെ 'A'a വികാരങ്ങളെയും നമിച്ചുകൊണ്ട്,'A'iശ്വര്യപൂർവം

അവിഹിതം എന്ന ചിത്രം ആരംഭിക്കുന്നു.

യുവ നടന്മാരായ ഉണ്ണി രാജ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധ ആകർഷിക്കുന്നു.

NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെന്രെ തിരക്കഥ, സംഭാഷണം

അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു.

ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി .ബി അനീഷ്,സി .വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ഛായാഗ്രഹണം-ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്, ക്രീയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ,

എഡിറ്റർ-സനാത് ശിവരാജ്, സംഗീതം-ശ്രീരാഗ് സജി,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീഷ് ഗോപിനാഥ്,കല-കൃപേഷ്

അയ്യപ്പൻകുട്ടി,ആക്ഷൻ-അംബരീഷ് കളത്തറ,ലൈൻ പ്രൊഡ്യൂസർ-ശങ്കർ ലോഹിതാക്ഷൻ

വിതരണം-ഇഫോർ എക്സ്പിരിമെന്റ്സ് റിലീസ്.

പി .ആർ. ഒ എ. എസ് ദിനേശ്.