യോഗ ടീച്ചേഴ്സ് അസോ.മേഖലാ കൺവെൻഷൻ

Monday 18 August 2025 9:08 PM IST

കൂത്തുപറമ്പ്:യോഗ ടീച്ചേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് മേഖല കൺവെൻഷൻ പത്തലായി ലൈബ്രറി ഹാളിൽ നടന്നു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.വിനോദ് കുമാർ കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ചു.യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി മുഖ്യപ്രഭാഷണം നടത്തി.ടി.കെ.അനീഷ് ,ചാരിഷ്മ ജയൻ ,കെ.സനീഷ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ചാരിഷ്മ ജയൻ (പ്രസിഡന്റ്),കെ.സപ്ന(വൈസ് പ്രസിഡന്റ്), ടി.കെ അനീഷ് (സെക്രട്ടറി),പി.വിനോദ് കുമാർ (ജോയിന്റ് സെക്രട്ടറി), കെ.സനീഷ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു