കർഷകദിനം ആഘോഷിച്ചു
Monday 18 August 2025 9:11 PM IST
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തും ചൊക്ലികൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു.കൂത്തുപറമ്പ് എ.സി.പി കെ.വി.പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പരവന്റവിട ,രാജൻ കണ്ണോത്ത് ,കെ.സതി,വി.കെ.പ്രേമ കുമാരി ,ടി.ടി.കെ.പ്രദീപ് ,കെ.വൈഗശ്രീ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കർഷക ദിനാചരണ ത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നവാസ് പരത്തിന്റെവിട,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എം.റീത്ത സംസാരിച്ചു.കൃഷി ഓഫീസർ എം.അഞ്ജു സ്വാഗതവും കൃഷി അസിസ്റ്റന്റ് എം.ബിൽജ നന്ദിയും പറഞ്ഞു കൃഷി അസിസ്റ്റന്റ് കെ.ഹാജറ , ആര്യ രാഘവൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ചൊക്ലി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു.