കേരളകൗമുദി കുന്നത്തുകാൽ ബ്യൂറോ ഉദ്ഘാടനം

Tuesday 19 August 2025 1:09 AM IST

കുന്നത്തുകാൽ: കേരളകൗമുദി കുന്നത്തുകാൽ ബ്യൂറോയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖ ഗുരുദീപം ഗ്രൂപ്പ് അംഗം എസ്.വനജകുമാരി നിർവഹിച്ചു.കേരളകൗമുദി പ്രാദേശിക ലേഖകൻ കുന്നത്തുകാൽ മണികണ്ഠൻ സ്വാഗതം പറഞ്ഞു.ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പാറശാല എ.അജികുമാർ മുഖ്യാതിഥിയായിരുന്നു.മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിൽ ആമുഖപ്രഭാഷണവും എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ്.ഊരമ്പ് മുഖ്യപ്രഭാഷണവും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഡി.കെ.ശശി,പാറശാല ഏരിയ സെക്രട്ടറി അഡ്വ.അജയകുമാർ,ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ,എസ്.എൻ.ഡി.പി യോഗം പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം സുരേന്ദ്രൻ,വി.സി.കെ ജില്ലാ കൺവീനർ മോഹൻ ജോഷ്വാ,സി.പി.ഐ പാറശാല മണ്ഡലം കമ്മിറ്റിയംഗം എസ്.പി.ശ്രീകണ്ഠൻ,എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖ ഭാരവാഹികളായ എൻ.എസ്.ധനകുമാർ,ഗിരികുമാർ,സൗമ്യ ഹരിഹരൻ,പ്രഭാ വിജയൻ,വിനയ് ദേവ് തുടങ്ങിയവർ പങ്കെടുത്തു. ബ്യൂറോയുടെ ആദ്യ പരസ്യം ജയൻ എസ്.ഊരമ്പിൽ നിന്ന് കുന്നത്തുകാൽ മണികണ്ഠൻ ഏറ്റുവാങ്ങി.കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ സജി.ആർ നന്ദി പറഞ്ഞു.