കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ  ജില്ലാ സമ്മേളനം  

Monday 18 August 2025 9:14 PM IST

കാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം വി.എസ്.അച്ചുതാനന്ദൻ നഗറിൽ സി ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.രാജൻ അനുശോചന പ്രമേയവും ഇ.ലത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അഞ്ജന , എം.രമ്യ , കെ.ജെ.ജോസ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഇ.രാജൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എം.വി.സുധീർ സംസ്ഥാന സമ്മേളന റിപ്പോർട്ട് അവതരണവും നടത്തി. കെ.എസ്.എഫ്.ഇ.യിൽ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് സമ്മേളനം ജില്ലാ സെക്രട്ടറി ഇ.രാജൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഇ.ലത ( പ്രസിഡന്റ് ), കെ.രാജൻ (വൈസ് പ്രസിഡന്റ്), ഇ.രാജൻ ( സെക്രട്ടറി), കെ.ജയനേഷ് (ജോയിന്റ് സെക്രട്ടറി),എംശ്രീകുമാർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.