ഇലക്ട്രിക്കൽ ട്രേഡ്സ് അസോ.ജനറൽ ബോഡി യോഗം

Monday 18 August 2025 9:18 PM IST

കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കൽ ട്രേഡ്സ് അസോസിയേഷൻ (കെ.ഇ.ടി.എ) ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം രാജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സി തോമസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എച്ച്.സിദ്ദീഖ് മിഹരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജീവൻ പള്ളിപ്പുറം, കെ.ജി.പ്രേം കുമാർ (ട്രഷറർ), സംസ്ഥാന സെക്രട്ടറി ടി. ആർ.സന്തോഷ് എന്നിവർ സംസാരിച്ചു. സുരേഷ് പനത്തടി സ്വാഗതവും ഷാജി അടുക്കം നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി എച്ച്.സിദ്ദീവ് മിഹരാജ് (പ്രസിഡന്റ്), യദുകുമാർ കാർത്തികേയൻ പെരിയ (വൈസ് പ്രസിഡന്റ്), രാജീവൻ പള്ളിപ്പുറം (സെക്രട്ടറി), സുരേഷ് പനത്തടി (ജോ.സെക്രട്ടറി), കെ.ജി. പ്രേംകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ചെറുകിട ഇലക്ട്രിക്കൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജി.എസ്.ടി വകുപ്പ് ഇടപ്പെടണമെന്ന് സർക്കാറിനോട് യോഗം ആവശ്യപ്പെട്ടു.