മിൽമ ക്ഷീരസദനം ഉദ്ഘാടനം
Monday 18 August 2025 9:19 PM IST
മടിക്കൈ: മലബാർ മിൽമയുടെ മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം മടിക്കൈ സംഘത്തിലെ നീരളി രജനിയ്ക്ക് അനുവദിച്ച വീടിന്റെ നിർമ്മാണോദ്ഘാടനം പൂത്തക്കാലിൽ ചെയർമാൻ കെ.എസ്.മണി ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.. ഡയറക്ടർ പി.പി.നാരായണൻ മിൽമ ജീവൻ പദ്ധതി ധനസഹായ വിതരണം നടത്തി. കെ.സുധാകരൻ ഫാം സപ്പോർട് ധനസഹായ വിതരണം നടത്തി. സ്വീറ്റി വർഗീസ്, സിജോൺ ജോൺസൺ കുന്നത്ത്, ടി. രാജൻ, കെ.വി.പ്രമോദ്, ടി.രതീഷ്, എൻ.ബാലകൃഷ്ണൻ, ഒ.കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു. മടിക്കൈ ക്ഷീര സംഘം പ്രസിഡന്റ് എ.ദിനേശൻ സ്വാഗതവും, വി.ഷാജി നന്ദിയും പറഞ്ഞു. വിവിധ ക്ഷീര സംഘ ഭരണസമിതി അംഗങ്ങൾ, ക്ഷീരകർഷകർ, ജന പ്രധിനിധികൾ, മേഖലായൂണിയൻ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.