ചന്ദനക്കടത്ത്, 3 പേരെ വനപാലകർ പിടികൂടി
Tuesday 19 August 2025 11:23 PM IST
അഗളി: അട്ടപ്പാടിയിലുള്ള കില ഉപകേന്ദ്രത്തിന്റെ വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തുന്നതിനിടെ 3 പേരെ വനപാലകർ പിടികൂടി. കണ്ടിയൂർ സ്വദേശി വിജയകുമാർ (40), മുക്കാലി സ്വദേശി സനീഷ് (31), ജെല്ലിപ്പാറ സ്വദേശി ജോമോൻ(24) എന്നിവരെയാണ് ഒമ്മല, പുതൂർ ഫോറസ്റ്റ് സ്‌റ്റേഷനുകളിലെ ജീവനക്കാർ പിടികൂടിയത്. പ്രതികളിൽ നിന്ന് 130 കിലോഗ്രാം ചന്ദനതടികൾ കണ്ടെടുത്തു. അട്ടപ്പാടി മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പുതൂർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയരാജ്, ഒമ്മല ഡപ്യൂട്ടി റേഞ്ച് ഓഫിസർ സതീഷ്, സെക്ഷൻ ഓഫിസർമാരായ രവികുമാർ, പ്രവീൺ, ബീറ്റ് ഓഫിസർമാരായ പ്രിയ, കാർത്തികേയൻ, സാമുവൽ, രവിചന്ദ്രൻ, മൂർത്തി, ശരവണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.