ഗവ. നേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
കൂത്തുപറമ്പ്: കേരള ഗവ. നേഴ്സസ് അസോസിയേഷൻ 68 മത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കൂത്തുപറമ്പിൽ നടക്കും. ഇന്ന് രാവിലെ 9ന് പാറാൽ റൂറൽ ബാങ്ക് വോൾഗാ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൗൺസിൽ സമ്മേളനം ടി ടി ഖമറു സമാൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9 .30ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. യാത്രയായപ്പ് സമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എൽ.ദീപ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പ്രകടനം.തുടർന്ന് ടൗൺ സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം.സുകുമാരൻ , ജനറൽ കൺവീനർ സരുൺ കല്ലിൽ , ജില്ലാ സെക്രട്ടറി കെ.വി. പുഷ്പജ, പ്രസിഡന്റ് പി.ആർ.സീന,സനീഷ് ടി തോമസ്,വി.പി.സാജൻ,എ.എൻ.രതീഷ് എന്നിവർ പങ്കെടുത്തു.