അടിമാലി ശാഖാ ഭാരവാഹികൾ

Tuesday 19 August 2025 2:25 AM IST

അടിമാലി: എസ് എൻ ഡി പി യോഗം 1147ാം നമ്പർ അടിമാലിശാഖാവാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. സംയുക്ത വാർഷിക പൊതുയോഗം അടിമാലി യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.ശാഖാ അഡ്മിനി ട്രേറ്റർ കെ.എസ് ലതീഷ് കുമാർ പ്രവർത്തന റിപ്പോർ ട്ട്,വരവ് ചിലവ് കണക്കുകൾ, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. അഡ്വ. നൈജു രവീന്ദ്രനാഥ് (പ്രസിഡന്റ്) ഡോ. രേഖ ബാബു (വൈസ് പ്രസിഡന്റ്) ബാബു ചീങ്കല്ലേൽ( സെക്രട്ടറി), വിഷ്ണു എം.വി (യൂണിയൻ കമ്മിറ്റി അംഗം) കമ്മറ്റി അംഗങ്ങളായി അജി ചെറിചേലിൽ ,നിതീഷ് സി. വൈ, എം.സി ബിനായി, ബൈജു എം.വി , രവി സി ജി , ഷിബു പാണ്ടിക്കാട്ട്, പി.എം ഹരികൃഷ്ണൻ എന്നിവരേയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി പ്രിയകുമാർ ഉദയത്ത്, സി.ആർ രജേഷ് , സുരേഷ് വരിക്ക മാക്കൽ എന്നിവരെ തിരഞ്ഞെടുത്തു. സുരേഷ് കോട്ടയ്ക്കകത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു.