എലിപ്പനി ബാധിച്ച് ഗൃഹനാഥൻ മരിച്ചു

Monday 18 August 2025 10:29 PM IST

കൊട്ടാരക്കര. തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. കാരിക്കൽ പ്രസന്നാലയത്തിൽ പി.ജി.മന്മഥനാണ് (63) മരിച്ചത്. മന്മഥന്റെ കാലിൽ ഒരാഴ്ച മുമ്പ് കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റിരുന്നു. പിന്നീട് കടുത്ത പിനിയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിയോ, എലിപ്പനിയോ ബാധിച്ചിട്ടുണ്ടോയെന്നറിയാൻ രക്ത പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പനി വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ രക്തം പരിശോധിച്ചപ്പോഴാണ് എലിപ്പനിയാണെന്ന് കണ്ടെത്തിയത്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ഷേർളി. മക്കൾ. രേഷ്മ, രശ്മി. മരുമകൻ: പ്രദീപ്.