മതസൗഹാർദ്ദത്തി​ൽ കേരളം മാതൃക

Tuesday 19 August 2025 1:42 AM IST

ഹരിപ്പാട്: മതസൗഹാർദ്ദം വളർത്തുന്നതിൽ കേരളം മഹത്തായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് പ്രശസ്ത കർണാട്ടിക് സംഗീതഞ്ജൻ ടി.എം കൃഷ്ണ പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ്, എ.ഐ.എസ്എഫ് ആഭിമുഖ്യത്തിൽ ഹരിപ്പാട് സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങളത്ത് രാമകൃഷ്ണപിള്ളയുടെ പേരിൽ നൽകി വരാറുള്ള പുരസ്കാരം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രന് ചടങ്ങിൽ

മന്ത്രി പി. പ്രസാദ് സമ്മാനിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ് മോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.