മുഹമ്മയിൽ കർഷക ദിനാഘോഷം

Tuesday 19 August 2025 1:48 AM IST

മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തിൽ നടന്ന കർഷക ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കർഷക വിളംബര ജാഥ, കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കൽ, ആവാർഡ് വിതരണം എന്നിവയും നടന്നു. കായിപ്പുറം ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി ഫൗണ്ടേഷൻ പ്രൊതിനിധി പ്രഫ. രാമാനന്ദ്, കൃഷി ഓഫീസർ പി.എം. കൃഷ്ണ, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി തുടങ്ങിയവർ സംസാരിച്ചു.