മോഡൽ പോളിടെക്‌നിക്കിൽ സ്പോട്ട് അഡ്മിഷൻ

Tuesday 19 August 2025 12:50 AM IST

ആലപ്പുഴ: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ , കമ്പ്യൂട്ടർ ഹാർഡ് വെയർ , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ത്രിവൽസര കോഴ്‌സുകളിൽ (റെഗുലർ ഡിപ്ലോമ), രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി, ജോലിയുള്ളവർക്കായുള്ള വർക്കിംഗ് പ്രൊഫഷണൽ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്) എന്നീ വിഭാഗങ്ങളിൽ സെപ്റ്റംബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈനായോ കോളേജിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പിച്ചതിന് ശേഷം ഫീസുമായെത്തി പ്രവേശനം നേടാം. ഫോൺ: 9447488348, 8547005083.