മണ്ണഞ്ചേരി സ്കൂളിൽ പച്ചക്കറി കൃഷി

Tuesday 19 August 2025 12:50 AM IST

മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ..ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ സ്കൂളുകളിലും കൃഷി ആരംഭിക്കണമെന്നും കാർഷിക ക്ലബ്ബ് രൂപീകരിയ്ക്കണമെന്നും .മികച്ച സ്കൂളുകൾക്ക് അവാർഡ് നല്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള പച്ചക്കറിത്തൈകളുടെ വിതരണം കർഷക അവാർഡ് ജേതാവ് സുജിത്ത് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത്ത്കുമാർ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് ,പി.ടി.എ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.