ബഡ്സ് ദിനാചരണം

Tuesday 19 August 2025 12:50 AM IST

ആലപ്പുഴ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും നേതൃത്വത്തിൽ ജില്ലാതല ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിത്ത് സമ്മാനദാനം നിർവഹിച്ചു. ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, സി.ഡി.എസ് ചെയർ പെഴ്‌സൺ വിജി രതീഷ്, വൈസ് ചെയർപേഴ്‌സൺ രജിത രമേശൻ എന്നിവർ സംസാരിച്ചു. ചുനക്കരയിൽ നടന്ന ബഡ്സ് ദിനാചരണം എം.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.