ക്ലിനിക്കൽ ലാബ്
Tuesday 19 August 2025 12:00 AM IST
അന്നമനട: മുതിർന്ന പൗരന്മാർക്ക് അഞ്ച് രൂപയുടെ ഷുഗർ പരിശോധനയുമായി അന്നമനട പഞ്ചായത്ത്്. വാർഷിക പദ്ധതിയിൽ 4.5 ലക്ഷം രൂപ ചെലവഴിച്ച് ഒരുക്കിയ പഞ്ചായത്തുതല ക്ലിനിക്കൽ ലാബിലൂടെ ഇന്നലെ മുതൽ സേവനം ആരംഭിച്ചു. എൻ.എ.എം വഴിയുള്ള ഉപകരണങ്ങളും മുഹമ്മദ് ഷാഫിയുടെ എ.എം.ടി ഫൗണ്ടേഷന്റെ സഹായവുമാണ് പദ്ധതിക്ക് കരുത്തായത്. ലാബിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. പരിശോധന ഡിസ്‌കൗണ്ട് കൂപ്പൺ എം.എൽ.എ വയോജന ക്ലബ് സെക്രട്ടറി പി. കെ. മോഹനന് കൈമാറി. സിന്ധു ജയൻ, ടി.കെ. സതീശൻ, മുഹമ്മദ് ഷാഫി , ഡി.പി.എം. ഡോ. ആര്യ സോമൻ, ഒ.സി. രവി, ശീജ നസീർ, ജോബി ശിവൻ, മോളി വർഗീസ്, ഡോ. മോനിഷ എന്നിവർ പ്രസംഗിച്ചു