അത്തപ്പൂക്കളം 26 ന്

Tuesday 19 August 2025 12:00 AM IST

തൃശൂർ: തെക്കേഗോപുര നടയിൽ സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ അത്തപ്പൂക്കളമൊരുക്കും. 26 ന് തെക്കേഗോപുര നടയിലാണ് ഭീമൻ പൂക്കണമൊരുക്കുന്നത്. 17 വർഷമായി ഒരുക്കന്നതാണ് പൂക്കളം. മൈതാനത്ത് സ്ഥിരമായി എത്തുന്ന വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, സൗഹൃദ ചീട്ടുകളി സംഘങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പൂക്കളമൊരുക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായി എം.കെ.കണ്ണൻ( ചെയർമാൻ), അഡ്വ.ഷോബി.ടി.വർഗീസ്( ജനറൽ കൺവീനർ), സി.എൻ.ചന്ദ്രൻ(ട്രഷറർ), കെ.കെ.സോമൻ,വി.കെ.രവീന്ദ്രൻ, സണ്ണി ചക്രമാക്കൽ, ഇ.എൻ.ഗോപി, പി.എം.സുരേഷ് ബാബു, എ.ജി.സുരേഷ്, ടി.ഡി.ജോസ്, മനോജ് ചെമ്പിൽ, കെ.കെ.പ്രശാന്ത്, ജോബി തോമസ്, ആർ.എച്ച്.ജമാൽ, ആനന്ദപ്രസാദ് , ചന്ദ്രിക,സി.കെ.ജഗന്നിവാസൻ, രാജൻ ഐനിക്കുന്നത്ത്, പി.എൻ.സുഗുണൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.