ഒപ്പ് ശേഖരണ ക്യാമ്പയിൻ

Tuesday 19 August 2025 12:54 AM IST

എരമല്ലൂർ : തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യത്തോടെ റെസിഡന്റ് സ് വെൽഫെയർ അസോസിയേഷൻ ആരംഭിച്ച ഒപ്പ് ശേഖരണം ജില്ലാ പ്രസിഡന്റ് മുജിബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബഷീർ പടയത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഉഷാദേവി , ബി.അൻഷാദ് അരൂർ, സതീഷ് സത്യൻ, ആർ.രാധാകൃഷ്ണൻ നായർ , ദീനമണി, ശ്രീജ ബിജു, ലിഷാദ് തുടങ്ങിയവർ സംസാരിച്ചു. ശേഖരിച്ച ഒപ്പും നിവേദനവും റസിഡൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ ഓർഗനൈസിംഗ്സെക്രട്ടറി റിയാസ് പുലരിയിൽ ഏറ്റുവാങ്ങി. നന്മ റസിഡന്റ് സ് അസോസിയേഷൻ സെക്രട്ടറി എം.ജി.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ കെ.നസീർ നന്ദിയും പറഞ്ഞു