ഗൃഹസമ്പർക്കത്തിലൂടെ സർക്കാരിനെ തുറന്ന് കാണിക്കും
Tuesday 19 August 2025 12:00 AM IST
തൃശൂർ: പിണറായി സർക്കാരിനെ കോൺഗ്രസ് നടത്തുന്ന ഗൃഹ സമ്പർക്കത്തിലൂടെ ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാണിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽ കുമാർ എം.എൽ.എ പറഞ്ഞു. 29,30,31 തീയതികളിൽ നടക്കുന്ന ഗൃഹ സമ്പർക്ക പരിപാടിയിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഭാഗമാകുമെന്ന് അനിൽ കുമാർ അറിയിച്ചു. ഡി.സി.സി യിൽ നടന്ന ജില്ലാനേതൃത്വ യോഗത്തിൽ ഫണ്ട്‌ശേഖരണത്തിനുള്ള കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ, ഒ.അബ്ദുറഹിമൻകുട്ടി, എം.പി.വിൻസെന്റ്,ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ,ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്,ജോൺ ഡാനിയേൽ, എ പ്രസാദ്, വി.സുരേഷ്‌കുമാർ, കെ.വി.ദാസൻ എന്നിവർ പ്രസംഗിച്ചു.