അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് ജനശ്രദ്ധ തിരിച്ചു വിടുന്നു : ബി.എം.എസ്
Tuesday 19 August 2025 12:00 AM IST
തൃശൂർ: സർക്കാരിന്റെ ഭരണ വൈകല്യങ്ങൾ മൂലം സാധാരണക്കാരും തൊഴിലാളികളും നിത്യജീവിതം സാമ്പത്തിക പരാധീനത മൂലം വഴിമുട്ടി നിൽക്കുമ്പോൾ അതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് വോട്ടു വിവാദം ഉയർത്തുന്നതെന്ന് ബി.എം.എസ് സംസ്ഥാന സമിതി അംഗം എം.പി.ചന്ദ്രശേഖരൻ ആരോപിച്ചു. ജില്ലാ കമ്മിറ്റിയുടെ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, കെ.എൻ.വിജയൻ, കെ.ഹരീഷ്, കെ.വി.നിത്യ, പി.കെ. ഉണ്ണിക്കൃഷ്ണൻ, ഇ.സി. പ്രജിത്ത്, സി.കെ.പ്രദീപ് എന്നിവർ സംസാരിച്ചു.