പരോഡോസ് സംഘടിപ്പിച്ചു
Tuesday 19 August 2025 3:19 AM IST
തിരുവനന്തപുരം: വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനിയറിഗ് ആൻഡ് ടെക്നോളജിയിൽ (എം.ബി.സി.ഇ.ടി) ഇൻഡക്ഷൻ പ്രോഗ്രാം 'പരോഡോസ്' സംഘടിപ്പിച്ചു.മേജർ ആർച്ച് ബിഷപ്പും,എം.ബി.സി.ഇ.ടിയുടെ പാട്രനും മാനേജരുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി.ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറും സബ് കളക്ടറുമായ ആൽഫ്രഡ്.ഒ.വി. മുഖ്യാതിഥിയായി.കോളേജ് ഡയറക്ടർ ഫാ.ജോൺ വർഗീസ്,പ്രിൻസിപ്പൽ ഡോ.എസ്.വിശ്വനാഥ റാവു,ബർസാർ ഫാ.ഡോ.കോശി ഐസക് പുന്നമൂട്ടിൽ എന്നിവർ പങ്കെടുത്തു.