'60 ഡേയ്‌സ് മിഷൻ' ജനകീയ ക്യാമ്പെയിൻ
Tuesday 19 August 2025 3:21 AM IST
തിരുവനന്തപുരം: രോഗ പ്രതിരോധ ശേഷിയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നേമം കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ "60 ഡേയ്‌സ് മിഷൻ "എന്ന ജനകീയ ക്യാമ്പെയിൻ പൂർത്തിയായി.പഞ്ചായത്ത് തയ്യാറാക്കിയ രോഗപ്രതിരോധ നിഘണ്ടു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ പുറത്തിറക്കി. പ്രസിഡന്റ് എം.സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി.ഉണ്ണികൃഷ്ണൻ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ എസ്.പ്രീതാ റാണി,കെ.പി.സുനിൽകുമാർ,ഭഗത്റൂഷഷ്,സന്ധ്യ,കൃഷ്ണ പ്രിയ,സുധർമ്മ,സജികുമാർ,ബിനു കുമാർ,സുരേഷ് കുമാർ,അശ്വതി,വിജയകുമാരി,സുജിത്,ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് എന്നിവർ പങ്കെടുത്തു.