വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം
Tuesday 19 August 2025 4:22 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലിം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഉന്നത മാർക്ക് നേടി വിജയിച്ച ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥി വൈഷ്ണവിന് ട്രിവാൻഡ്രം മജസ്റ്റി ലയൺസ് ക്ലബ് ക്യാഷ് അവാർഡ് നൽകി. ലഹരിവിരുദ്ധ ക്യാമ്പെയിനിന്റെയും അവാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം ടി.ബിജുകുമാർ നിർവഹിച്ചു. നെടുമങ്ങാട് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി.അനിൽകുമാർ ക്ലാസെടുത്തു. ഡോ.ഇർഷാദ് ഹസൻ,പ്രിൻസിപ്പൽ ഡോ.പ്രവീൺ കുമാർ,ക്ലബ് പ്രസിഡന്റ് സാജു എസ്.പി,സെക്രട്ടറി എൻ.സുരേഷ്,വൈസ് പ്രിൻസിപ്പൽമാരായ അഭയ,സജിത എന്നിവർ സംസാരിച്ചു.