അഗ്നി രക്ഷാസേനയെ സഹായിക്കാൻ കുങ്കിയാനയും

Tuesday 19 August 2025 1:25 AM IST
ആനപ്പന്തി റോഡിൽ വീണ മരം ആന തള്ളി മാറ്റുന്നു.

സുൽത്താൻ ബത്തേരി: മുത്തങ്ങ ആനപ്പന്തി ഉന്നതിയിലെ റോഡിന് കുറുകെ നിലംപതിച്ച മരം നീക്കം ചെയ്യാനെത്തിയ ഫയർഫോഴ്സിനെ സഹായിക്കാൻ മുത്തങ്ങ ആനപ്പന്തിയിലെ കുങ്കിയാനയായ സൂര്യ. ഇന്നലെ രാവിലെയാണ് ആനപ്പന്തിയിലേയ്ക്കും ഉന്നതിയിലേക്കുമുള്ള റോഡിൽ വലിയ കുന്നിമരം കടപുഴകി വീണത്. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി മരം മുറിച്ചെങ്കിലും റോഡിൽ നിന്ന് നീക്കം ചെയ്യാനായില്ല. വലിയ മരമായതിനാൽ റോഡിൽ നിന്ന് തള്ളിമാറ്റാൻ ബുദ്ധിമുട്ടാണെന്ന് ഫയർഫോഴ്സ് വനം വകുപ്പിനെ വിവരം ധരിപ്പിച്ചു. വനംവകുപ്പ് പന്തിയിലെ കുങ്കിയാനയായ സൂര്യയെ സ്ഥലത്തെത്തിച്ചു. ആന കാല്‌കൊണ്ട് മരം തള്ളി മരം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.