ഭിന്നശേഷി കുട്ടികളുമായി ഉല്ലാസയാത്ര

Tuesday 19 August 2025 1:26 AM IST

തിരുവനന്തപുരം: പനവൂരിലെ ഭിന്നശേഷി കുട്ടികൾക്കായി ഗ്രാമപഞ്ചായത്ത് ഉല്ലാസയാത്ര നടത്തി.ആരവം എന്ന പേരിൽ സംഘടിപ്പിച്ച യാത്രയിൽ കുട്ടികൾ തിരുവനന്തപുരം നഗരക്കാഴ്ചകളും മൃഗശാലയും കടലും ആസ്വദിച്ചു. 35 ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പനവൂർ പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ഉദ്ദേശ്യത്തോടെ മൂന്ന് വർഷമായി പഞ്ചായത്ത് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നുണ്ട്.