പ്രധാനമന്ത്രി തൊഴിൽ പദ്ധതിയുടെ പോർട്ടൽ തുറന്നു
Tuesday 19 August 2025 12:28 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനുള്ള പോർട്ടൽ പ്രവർത്തനം തുടങ്ങി. https://pmvbry.epfindia.gov.in അല്ലെങ്കിൽ https://pmvbry.labour.gov.in പോർട്ടലുകൾ വഴി തൊഴിലുടമകൾക്ക് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ ഉമംഗ് ആപ്പിന്റെ സഹായത്തോടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) സൃഷ്ടിക്കേണ്ടതുണ്ട്.