കാർ കയറ്റിയ പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
Tuesday 19 August 2025 1:30 AM IST
മാള: കുഴൂരിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവറോട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ വൈരാഗ്യത്താൽ ഇടപെട്ടയാളുടെ കാലിൽ കാർ കയറ്റിയ പ്രതി പിടിയിൽ. പുഷ്പന്റെ (62) കാലിലൂടെ കാർ കയറ്റി ഓടിച്ച കേസിലെ പ്രതി അണ്ണല്ലൂർ ഗുരുതുപ്പാല സ്വദേശി സുനിൽകുമാർ (41) ആണ് മാള പൊലീസിന്റെ പിടിയിലായത്.
പ്രതിയെ റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ
ഇടിച്ച് പരിക്കേൽപ്പിച്ച ശേഷവും ആശുപത്രിയിൽ കൊണ്ടുപോകാതെ തർക്കിക്കുന്ന പ്രതിയോട് പ്രതികരിച്ചതിനെ തുടർന്നാണ് പുഷ്പനെ കാർ കയറ്റി പരിക്കേൽപ്പിച്ചത്. കൊലപാതകശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.