രാഷ്ട്രപതിയെ സന്ദർശിച്ച് ചീഫ് ജസ്റ്റിസ്
Tuesday 19 August 2025 1:42 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി അയച്ച റഫറൻസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.