ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരത്തിന്

Tuesday 19 August 2025 2:44 AM IST

തൃശൂർ: സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ഏഴ് ദശാബ്ദമായി കേരളീയ സാമൂഹിക പരിസരത്തിലെ സജീവ സാന്നിധ്യമാണ് കാന്തപുരമെന്ന് അവാർഡ് സമിതി വിലയിരുത്തി.