വില്യം രാജകുമാൻ പുതിയ വസതിയിലേക്ക്

Tuesday 19 August 2025 2:14 AM IST

ലണ്ടൻ:ബ്രിട്ടൺ കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കെയ്റ്റും വിൻസർ ഗ്രേറ്റ് പാർക്കിലെ പുതിയ വസതിയിലേക്ക് താമസം മാറ്റുന്നു. മക്കളായ ജോർജ്, ഷാർലറ്റ്, ലൂയി എന്നിവരോടൊപ്പം വിൻസർ കൊട്ടാരത്തിനു സമീപമുള്ള എട്ട് മുറികളോടുകൂടിയ ഫോറസ്റ്റ് ലോഡ്ജിലാകും താമസിക്കുക.4,800 ഏക്കർ വിസ്തൃതിയുള്ള വിൻസർ ഗ്രേറ്റ് പാർക്കിന്റെ മധ്യത്തിലായാണ് ഫോറസ്റ്റ് ലോഡ്ജ് എന്ന ആഡംബര വസതി സ്ഥിതി ചെയ്യുന്നത്.2022 വരെ കെൻസിംഗ്ടൻ കൊട്ടാരലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പിന്നീട് കൂടുതൽ സ്വകാര്യത തേടിയാണ് ഇരുവരും 2022ൽ കേവലം നാല് കിടപ്പുമുറികൾ മാത്രമുള്ള അഡ്ലൈഡ് കോട്ടേജിലേക്ക് താമസം മാറ്റിയത്.ഒന്നാം കിരീടാവകാശിക്ക് അവകാശപ്പെട്ട താമസസ്ഥലമാണ് ഫോറസ്റ്റ് ലോഡ്ജ്. ചാൾസ് മൂന്നാമൻ രാജാവായി ചുമതലയേറ്റതു മുതൽ ഒഴിഞ്ഞുകിടക്കുയാണ് ഇവിടെ.രാജകുമാരന്റെ ഔദ്യോഗിക ഓഫിസ് ഇപ്പോഴും കെൻസിംഗ്ടൺ കൊട്ടാരത്തിൽ തന്നെയാണ്.നോർഫോക്കിലെ അൻമേർ ഹാളിൽ ഇരുവർക്കും മറ്റൊരു വസതി കൂടിയുണ്ട്. വേനൽക്കാലത്ത് കുട്ടികളോടൊപ്പം ഇവിടെയാണ് വില്യം രാജകുമാരൻ ഏറെ സമയവും ചെലവഴിക്കുന്നത്.