ഐസക്കിന്റെ നിയമനം: ഹർജി വിധിപറയാൻ മാറ്റി

Tuesday 19 August 2025 3:41 AM IST

കൊച്ചി: വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേഷ്ടാവായി മുൻ മന്ത്രി തോമസ് ഐസക്കിനെ നിയമിച്ചതിനെ ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപ ബാദ്ധ്യതയാകുന്ന നിയമനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് ഫയൽ ചെയ്ത ഹർജി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് കോടതി പരിശോധിച്ചത്.