രാഹുൽ ഗാന്ധി ജനാധിപത്യത്തിന്റെ ധീര പോരാളി :പി.സി.തോമസ്.
Tuesday 19 August 2025 5:15 AM IST
കോട്ടയം: വോട്ടർമാരുടെ വോട്ടവകാശം സംബന്ധിച്ച് ആരും ഉന്നയിക്കാത്ത രീതിയിൽ, ഇലക്ഷൻ കമ്മീഷന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന രാഹുൽ ഗാന്ധി ജനാധിപത്യത്തിൻറെ ധീര പോരാളിയായി ഉയർന്നു വെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. പറഞ്ഞു
വോട്ടർ പട്ടികയിലെ ക്രമക്കേടു സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി പറയാൻ ഇലക്ഷൻ കമ്മീഷന് കഴിഞ്ഞിട്ടേ ഇല്ല.കേന്ദ്ര സർക്കാരും വെട്ടിലായി
തിരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ട് തട്ടലിനെതിരെ ഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്ര രാജ്യത്തെയാകാകെ ഇളക്കി മറിക്കുമെന്നും തോമസ് പറഞ്ഞു.