കൊതവറ പാലം പുനർനിർമ്മിക്കും -ഫ്രാൻസിസ് ജോർജ് എം.പി.
Tuesday 19 August 2025 5:31 AM IST
വൈക്കം: ഉല്ലല കൊതവറ റോഡിലെ കാലപഴക്കം മൂലം അപകടാവസ്ഥയിലായ കൊതവറ പാലവും അപ്രോച്ച് റോഡും പുനർനിർമ്മിക്കുന്നതിനു ശ്രമിക്കുമെന്നു ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. പാലവും റോഡും സന്ദർശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡ് ആയതു കൊണ്ട് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും അവ പരിഹരിച്ച ശേഷം മാത്രമേ മറ്റു നടപടികളിലേക്കു കടക്കാൻ സാധിക്കുകയുള്ളു എന്നും അറിയിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, വി പോപ്പി, വി എം ഷാജി, പഞ്ചായത്തു മെമ്പർ ബിനിമോൻ, സേവ്യർ കണ്ടാ പറമ്പിൽ ,ജെൽജി വർഗ്ഗീസ്, ജോഷി ജോസഫ്, തങ്കച്ചൻ തുടങ്ങിയവർ എം പി യോടൊപ്പം ഉണ്ടായിരുന്നു.