മോഷണം; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

Tuesday 19 August 2025 11:05 AM IST

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കുറ്റത്തിന് കേസെടുത്ത് പൊലീസ്. ബോഡി ബിൽഡിംഗ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷണം പോയെന്നാണ് പരാതി. ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതിക്കൊപ്പം പൊലീസിന് നൽകിയിട്ടുണ്ട്. ജിന്റോ ലീസിന് നൽകിയ ബോഡി ബിൽഡിംഗ് സെന്ററിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ജിന്റോ ജിം തുറന്നത്. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.