'ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു', ദൈവമേ നന്ദിയെന്ന് ആന്റോ ജോസഫ്; മമ്മൂക്ക തിരിച്ചുവരുന്നുവെന്ന് ആരാധകർ
നിർമാതാവ് ആന്റോ ജോസഫ് പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. 'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി' എന്നാണ് ആന്റോ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ ആരെക്കുറിച്ചാണെന്നോ എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. പോസ്റ്റിന് താഴെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ആശംസകളും അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ് ആന്റോ ജോസഫ് കുറിപ്പിട്ടതെന്നാണ് കൂടുതൽ കമന്റുകളും ഉയരുന്നത്.
'ഏറ്റവും മികച്ച വാർത്ത', 'പൂർണ ആശ്വാസം' എന്നാണ് നടി മാല പാർവതി കമന്റ് ചെയ്തിരിക്കുന്നത്. 'സന്തോഷ വാർത്ത' എന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ കമന്റ് ചെയ്തു. 'ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ' എന്ന് നിർമാതാവ് കണ്ണൻ താമരക്കുളവും കമന്റ് ചെയ്തിട്ടുണ്ട്.
'ഇക്ക തിരികെ വരുന്നു, മമ്മൂക്ക, മമ്മൂക്ക ഈസ് ബാക്ക്, കിംഗ് ഈസ് ബാക്ക്, ഇക്കാച്ചി, മലയാളത്തിന്റെ മഹാനടൻ തിരികെ, തിരിച്ചു വരവുകളുടെ മഹാരാജാവ്! ദീർഘായുസ്സായിരിക്കട്ടെ, ഒരു ഒന്നൊന്നര വരവ് വരുന്നുണ്ട്, മമ്മൂക്ക എത്രയും വേഗം തിരിച്ചു വരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ, മമ്മൂക്ക രോഗം മാറി തിരിച്ചു വരുന്നു'- തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.