നക്ഷത്രം ഇതാണോ? വിവാഹം കഴിയുന്നതോടെ ജീവിതം മാറിമറിയും, സമ്പത്തും ഐശ്വര്യവും തേടിയെത്തും
Tuesday 19 August 2025 2:45 PM IST
രണ്ട് വ്യത്യസ്‌ത കുടുംബങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വരുന്നവരുടെ ഒത്തുചേരലാണ് വിവാഹം. നക്ഷത്രപ്പൊരുത്തം നോക്കി വിവാഹം കഴിക്കുന്നവരും ധാരാളമുണ്ട്. ചില നക്ഷത്രക്കാർക്ക് വിവാഹശേഷം അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ഇങ്ങനെ വിവാഹശേഷം ഉയർച്ച നേടാൻ സാദ്ധ്യതയുള്ള നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
- പൂരം, ഭരണി, പൂരാടം നക്ഷത്രങ്ങളാണ് ആദ്യത്തേത്. ശുക്രൻ ദശാനാഥനായി വരുന്ന നക്ഷത്രക്കാരാണിത്. ഇവർക്ക് 20 വർഷത്തോളം ശുക്രദശയാണ്. വിവാഹശേഷം ഉയർച്ച കൈവരിക്കുന്നവരാണ്. ജോലിപരമായും നല്ല കാര്യങ്ങൾ സംഭവിക്കും.
- പുണർതം, വിശാഖം, പൂരൂരുട്ടാതി എന്നിവരാണ് അടുത്ത നക്ഷത്രക്കാർ. വ്യാഴം ദശാനാഥനായി വരുന്നതാണ് ഈ നക്ഷത്രങ്ങൾ. ഇവർക്ക് വിവാഹശേഷം സാമ്പത്തികമായി ഉയർച്ച കൈവരിക്കാനാകും. ഈ നക്ഷത്രക്കാർക്ക് ബിസിനസിൽ ഉയർച്ച കൈവരിക്കാനാകും.
- രോഹിണി, അത്തം, തിരുവോണം എന്നിവരാണ് അടുത്ത നക്ഷത്രക്കാർ. ചന്ദ്രദിശയിൽ ജനനമുള്ള നക്ഷത്രക്കാരാണിവർ. ഇവർക്ക് വിവാഹശേഷം ഉയർച്ചയുണ്ടാവും. സാമ്പത്തികമായും ജോലിപരമായും ഉയർച്ചകളുണ്ടാകും.