അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ 16കാരിക്ക് പീഡനം; ഡോക്ടർ അറസ്റ്റിൽ

Tuesday 19 August 2025 3:59 PM IST

കോഴിക്കോട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് തലശ്ശേരി റോഡിലുള്ള ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവണിനെ (25) ആണ് പൊലീസ് അറസ്റ്റുചെയ്തത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കസ്റ്റ‌ഡിയിലെടുത്തത്.

കഴിഞ്ഞമാസം അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതി ലൈംഗികമായി തന്നെ പീഡിപ്പിച്ചെതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഇന്നലെയായിരുന്നു ഇതു സംബന്ധിച്ച വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറിയത്.